Posted On
date_range Updated On
date_range കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന്; ബാഴ്സലോണയില്‍ കൂറ്റന്‍ റാലി
ബാഴ്സലോണ: കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പെയിനിലെ ബാഴ്സലോണയില്‍ കൂറ്റന്‍ റാലി. സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയതനുസരിച്ച് അഭയാര്‍ഥികളെ പ്രവേശിപ്പിക്കണമെന്നാണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി ആവശ്യപ്പെട്ടത്.
ബാഴ്സലോണ മേയറുടെ ആഹ്വാനപ്രകാരമാണ് ജനം തെരുവിലിറങ്ങിയത്. 2015ല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ച കരാര്‍ പ്രകാരം 16,000 അഭയാര്‍ഥികളെ സ്പെയിന്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഇതുവരെ 1,100 പേരെ മാത്രമാണ് സ്വീകരിച്ചത്.
കരാര്‍ പ്രകാരമുള്ളത്രയും പേരെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇത്രയും ആളുകളെ സ്വീകരിക്കാന്‍ രാജ്യം സന്നദ്ധമാണെന്നും എന്നാല്‍, സര്‍ക്കാര്‍ നടപടി വൈകിക്കുകയാണെന്നുമാണ് ഇവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.