Posted On
date_range Updated On
date_range റോഹിങ്ക്യകൾക്കെതിരായ ആക്രമണം: ചാൾസ് രാജകുമാരൻ മ്യാന്മറിലേക്കില്ല
ലണ്ടൻ: ഇൗ മാസം ദക്ഷിണേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ചാൾസ് രാജകുമാരൻ മ്യാന്മർ സന്ദർശിക്കില്ല. ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കുമെന്ന് അദ്ദേഹത്തിെൻറ ഒാഫിസ് ബുധനാഴ്ച അറിയിച്ചു. മ്യാന്മർ സന്ദർശിക്കാൻ നേരേത്ത പദ്ധതിയുണ്ടായിരുന്നെങ്കിലും റോഹിങ്ക്യകൾക്കെതിരായ ആക്രമണം ശക്തമായതിനെതുടർന്നാണ് മ്യാന്മറിലേക്ക് സൗഹൃദസന്ദർശനം വേണ്ടെന്നുവെച്ചെതന്ന് അറിയുന്നു. ഇന്ത്യയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.