രാജകുടുംബത്തിലേക്ക് ഒരാൺ കുഞ്ഞ് കൂടി
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥി. വില്യം രാജകുമാരനും കേറ്റ് മിഡിൽടൺ രാജകുമാരിക്കും ഒരാൺകുഞ്ഞ് പിറന്നു. ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞാണിത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയാണ് കുഞ്ഞ്. പ്രാദേശികസമയം രാവിലെ 11.01നാണ് ജനനമെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും കെൻസിങ്ടൺ കൊട്ടാരവൃത്തങ്ങൾ അറിയിച്ചു.
35കാരനായ പിതാവ് വില്യം പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കുഞ്ഞിന് 3.82 കി.ഗ്രാം തൂക്കമുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു. ലണ്ടനിലെ ലിൻഡോ വിങ് ഒാഫ് സെൻറ് മേരീസ് ആശുപത്രിയിലാണ് പ്രസവം. ഒന്നാം കിരീടാവകാശിയായ ചാൾസ് രാജകുമാരന് താഴെ പദവിയിൽ അഞ്ചാമത്തെ സ്ഥാനമാണ് പുതിയ കുഞ്ഞിന് ലഭിക്കുക.
ജോർജും ഷാർലറ്റുമാണ് വില്യം-കേറ്റ് ദമ്പതികളുടെ ആദ്യ സന്താനങ്ങൾ. ശനിയാഴ്ച 92ാം ജന്മദിനം ആഘോഷിച്ച എലിസബത്ത് രാജ്ഞിയുടെ ആറാമത്തെ പേരക്കിടാവാണ് കഴിഞ്ഞദിവസം ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.