Posted On
date_range Updated On
date_range സഹപ്രവർത്തകരുടെ സാൻഡ്വിച്ചിൽ വിഷം കലർത്തിയയാൾക്ക് ജീവപര്യന്തം
ബെർലിൻ: സഹപ്രവർത്തകരുടെ സാൻഡ്വിച്ചിൽ വിഷം കലർത്തിയ 57കാരന് ജീവപര്യന്തം തടവ ്. ജർമനിയിലെ ബീലെഫെൽഡ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഫാക്ടറി ജീവനക്കാരനായ േക്ലാസ് ഒ ആണ് സഹപ്രവർത്തകരുടെ ഭക്ഷണത്തിൽ മാരകമായ വിഷം കലർത്തിയത്.
കൊലപാതകശ്രമത്തിനാണ് ശിക്ഷ. വിഷം കലർന്ന സാൻഡ്വിച്ച് കഴിച്ച രണ്ടുപേർക്ക് സാരമായ വൃക്ക രോഗം ബാധിച്ചിരുന്നു. ഒരാൾ ഇപ്പോൾ കോമയിലാണ്. വിചാരണക്കിടെ പ്രതി സംസാരിക്കാൻ തയാറായിരുന്നില്ല. അതുകൊണ്ട് തന്നെ എന്താണ് കടുംകൈക്ക് അയാളെ പ്രേരിപ്പിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.