Posted On
date_range Updated On
date_range കൊേസാവോയിൽ സെർബ് നേതാവ് ഒലിവർ ഇവാനോവിച്ച് െവടിയേറ്റ് മരിച്ചു
പ്രിസ്റ്റിന: കൊേസാവോയിൽ സെർബിയൻ നേതാവ് ഒലിവർ ഇവാനോവിച്ച് െവടിയേറ്റ് മരിച്ചു. കൊസോവോയും സെർബിയയും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ച ദിവസം തന്നെയാണ് ഇവാനോവിച്ചിെൻറ മരണം. മിട്രോവിക നഗരത്തിലെ പാർട്ടി ഒാഫിസിൽ കാറിൽ വന്നിറങ്ങുേമ്പാൾ മറ്റൊരു വാഹനത്തിലെത്തിയ കാറിലെത്തിയ ആക്രമിയാണ് ഇവാനോവിച്ചിെന വെടിവെച്ച് വീഴ്ത്തിയത്.
സെർബിയൻ ജനതക്കെതിരായ ഭീകരാക്രമണമെന്നാണ് കൊലപാതകത്തെ കൊസോവോയുടെ ചാർജുള്ള സെർബിയൻ സർക്കാർ പ്രതിനിധി മാർകോ ജൂറിച്ച് വിശേഷിപ്പിച്ചത്. കൊസോവോ പ്രശ്നത്തിൽ നിയമനടപടി നേരിടുന്ന നേതാവാണ് ഇവാനോവിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.