Posted On
date_range Updated On
date_range ഇസ്തംബൂൾ മേയർ തെരഞ്ഞെടുപ്പ്; ഉർദുഗാെൻറ പാർട്ടിക്ക് വൻ തോൽവി
അങ്കാറ: തുർക്കിയിലെ ഇസ്തംബൂൾ മേയർ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ പാർട്ടിക്ക് വൻ തോൽവി. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർഥിയായ ഇക്രം ഇമാമലു 54 ശതമാനം വോട്ട് നേടി വിജയമുറപ്പിച്ചു. പ്രാഥമിക വേട്ടെണ്ണലിൽ വിജയിച്ച ഇക്രത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഉർദുഗാൻ ട്വീറ്റ് ചെയ്തു. 25 വർഷത്തിനു ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളിൽ പ്രതിപക്ഷം വിജയം വരിക്കുന്നത്.
മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ ആരോപണങ്ങളെ തുടർന്ന് അത് റദ്ദാക്കുകയായിരുന്നു. അന്ന് മുൻ പ്രധാനമന്ത്രിയുമായ ബിൻ അലി യിൽദിരിമിനെ 13000 വോട്ടുകൾക്കാണ് പ്രതിപക്ഷത്തിെൻറ ഇക്രം ഇമാമലു തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.