Posted On
date_range Updated On
date_range അഴിമതിക്കേസ്: നെതന്യാഹുവിനെ വീണ്ടും ചോദ്യംചെയ്തു
ജറൂസലം: ടെലികോം അഴിമതിക്കേസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പൊലീസ് രണ്ടാം വട്ടവും ചോദ്യംചെയ്തു. നെതന്യാഹുവിെൻറ വസതിയിൽവെച്ചാണ് തിങ്കളാഴ്ച രാവിലെ ചോദ്യംചെയ്തത്. ഭാര്യ സാറയെയും മകൻ യൈർനെയും മറ്റൊരു കേന്ദ്രത്തിൽവെച്ചും ചോദ്യംചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെലികോം ഭീമന്മാരായ ബെസേക്കിെൻറ വാർത്ത വെബ്സൈറ്റിൽ തനിക്കും കുടുംബത്തിനും അനുകൂലമായ വാർത്തകൾ വരുത്തുന്നതിനായി ഉടമ ശൗൽ എലോവിച്ചിനെ സ്വാധീനിച്ചെന്നാണ് നെതന്യാഹുവിനെതിരായുള്ള ആരോപണം. സംഭവത്തിൽ നെതന്യാഹുവിെൻറ വിശ്വസ്തരായ രണ്ടു പേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.