Posted On
date_range Updated On
date_range ആസ്ട്രേലിയയിൽ ഗാന്ധി പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു
മെൽബൺ: ആസ്ട്രേലിയൻ നഗരമായ സിഡ്നിയിൽ മഹാത്മാ ഗാന്ധിയുടെ വെങ്കലപ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു. ഗാന്ധിയുടെ സമാധാനത്തിലൂന്നിയ സഹവർത്തിത്വത്തിനും അഹിംസക്കും ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് കോവിന്ദ് അഭിപ്രായപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആസ്ട്രേലിയയിൽ പ്രതിമ അനാച്ഛാദനം ചെയ്യാനായത് ബഹുമതിയായി കരുതുന്നുവെന്നും കോവിന്ദ് പറഞ്ഞു. ആസ്ട്രേലിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് കോവിന്ദ്. ദ്വിരാഷ്ട്ര പര്യടനത്തിെൻറ ഭാഗമായി ബുധനാഴ്ചയാണ് അദ്ദേഹം ആസ്ട്രേലിയയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.