ജ​ർ​മ​നി​യി​​ൽ തീ​വ്ര വ​ല​തു​പ​ക്ഷസം​ഘം ല​ക്ഷ്യ​മി​ട്ടത്​ വ​ൻ മു​സ്​​ലിം വേ​ട്ട

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്​​ച അ​റ​സ്​​റ്റി​ലാ​യ തീ​വ്ര വ​ല​തു​പ​ക്ഷ ഗ്രൂ​പ്​​ അം​ഗ​ങ്ങ​ൾ ന്യൂ​ സി​ല​ൻ​ഡി​ലെ പ​ള്ളി​യി​ൽ ന​ട​ന്ന​പോ​ലു​ള്ള ആ​ക്ര​മ​ണത്തിന്​ പ​ദ്ധ​തി​യി​ട്ട​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ്​ വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്​​ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ 12 അം​ഗ സം​ഘം രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​റ​സ്​​റ്റി​ലാ​യ​ത്. ​

പ്രാ​ർ​ഥ​ന​വേ​ള​ക​ളി​ൽ മും​സ്​​ലിം​ക​ളെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണം ന​ട​ത്തി വ​ൻ ആ​ൾ​നാ​ശ​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ലോ​ച​ന. രാ​ജ്യ​ത്ത്​ ഇ​ത്ത​രം ഭീ​ക​ര ഗ്രൂ​പ്പു​ക​ളു​ണ്ടാ​യി വ​ന്ന​ത്​ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്​ ബ​ർ​ലി​നി​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ച്ചു നാ​ളു​ക​ളാ​യി സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Tags:    
News Summary - German far-right group was plotting Christchurch-style attack -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.