ജോര്‍ജിയയിൽ ടെക് വിദ്യാർഥി നേതാവ് പൊലീസ് വെടിയേറ്റു മരിച്ചു
ജോര്‍ജിയ: ജോര്‍ജിയ ടെക് യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൈഡ് അലയന്‍സ് വിദ്യാര്‍ത്ഥി നേതാവ് സ്കൗട്ട് ഷൂല്‍ട്ട്സ്(21)പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 16 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോർജിയ ടെക് ഡോര്‍മിറ്ററിക്ക് പുറത്ത് വിദ്യാര്‍ഥി കയ്യില്‍ കത്തിയുമായി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിചേര്‍ന്നത്.
വിദ്യാര്‍ഥിയോട് കത്തി താഴെയിടണമെന്ന് പൊലീസ് ഓഫീസര്‍മാര്‍ പല തവണ ആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ പൊലീസിനുനേരെ നടന്നടുത്ത വിദ്യാര്‍ഥിക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജോര്‍ജിയ ടെക് പൊലീസ് ഡിപ്പാര്‍ട്ട്മെൻറ് പ്രസ്താവനയില്‍ പറയുന്നു.
വെടിയേറ്റു നിലത്തുവീണ വിദ്യാര്‍ഥിയെ ഉടന്‍തന്നെ ഗ്രാഡി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന സ്കൗട്ട്-എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു. അറ്റ്ലാൻറാ കമ്യൂണിറ്റിയിൽ സമൂല പരിവര്‍ത്തനത്തിന് സ്ക്കൗട്ടായിരുന്നു നേതൃത്വം നല്‍കിയിരുന്നതെന്ന് സഹപാഠികള്‍ പറഞ്ഞു.സംഭവത്തില്‍ യൂണിവേഴ്സിറ്റിയിലെ അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.