Posted On
date_range Updated On
date_range എക്വഡോർ എംബസി ചിത്രങ്ങൾ ചോർന്നു; ബ്ലാക്ക്മെയിലിങ്
ലണ്ടൻ: ലണ്ടനിലെ എക്വഡോർ എംബസിയിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാ ൻജിെൻറ വിഡിയോകളും ചിത്രങ്ങളും ചോർന്നു.
ഈ രേഖകൾ കൈക്കലാക്കിയ‘ ദുരൂഹ സംഘങ്ങൾ’ അതുവെച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും വിക്കിലീക്സ് എഡിറ്റർ ഇൻ ചീഫ് ക്രിസ്റ്റിൻ ഹാഫ്സൺ ലണ്ടനിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്പെയിനിലെ ഒരു സംഘത്തിെൻറ കൈയിലാണ് ഈ വിവരങ്ങളുള്ളത്. ഇവ പുറത്തുവിടാതിരിക്കാൻ 30 ലക്ഷം ഡോളറാണ് സംഘം ആവശ്യപ്പെടുന്നതത്രെ. അതിവിപുലമായ ചാരപ്രവൃത്തിയുടെ ഇരയാണ് അസാൻജ് എന്നും ഹാഫ്സൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.