Posted On
date_range Updated On
date_range കാറ്റലൻ നേതാവിനെ വിട്ടയച്ചു
ബ്രസൽസ്: കഴിഞ്ഞ ദിവസം ബെൽജിയത്തിൽ പൊലീസ് പിടിയിലായ കാറ്റലോണിയൻ നേതാവ് കാർലെസ് പുജെമോണ്ടിനെ വിട്ടയക്കാൻ കോടതി ഉത്തരവ്. പുജെമോണ്ടിനെതിരെ സ്പെയിൻ സർക്കാറിെൻറ വാദങ്ങൾ കേൾക്കുംവരെ കസ്റ്റഡിയിൽ വെക്കരുതെന്നും കോടതി നിർദേശം നൽകി. പ്രാദേശിക സർക്കാറിനെ പിരിച്ചുവിട്ട് സ്പെയിൻ സർക്കാർ നേരിട്ട് ഭരണം ഏറ്റെടുത്തതോടെ അറസ്റ്റ് ഭയന്ന് ബെൽജിയത്തിലേക്ക് കടന്ന പുജെമോണ്ടിന് ഇതോടെ സ്വതന്ത്ര കാറ്റലോണിയക്കുവേണ്ടി സമരമുഖത്തിറങ്ങാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.