Posted On
date_range Updated On
date_range തെരഞ്ഞെടുപ്പോടെ കാറ്റലോണിയയിലെ പ്രശ്നങ്ങൾ അവസാനിക്കും –റഹോയ്
മഡ്രിഡ്: കാറ്റലോണിയയിൽ അടുത്തമാസം നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റഹോയ്. കാറ്റലോണിയൻ സന്ദർശനത്തിനെത്തിയതായിരുന്നു റഹോയ്.
പ്രവിശ്യ സ്പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലായതിനു ശേഷം ആദ്യമായാണ് റഹോയ് ഇവിടെ സന്ദർശനം നടത്തുന്നത്. ഹിതപരിശോധനയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബിസിനസ് കമ്പനികൾ കാറ്റലോണിയ വിട്ടുപോകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത ശേഷം നൂറിലേറെ കമ്പനികളുടെ ആസ്ഥാനം പ്രവിശ്യയിൽ നിന്ന് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.