ബ്രെക്സിറ്റ് സംവാദം: തെരേസ മേയുടെ വെല്ലുവിളി സ്വീകരിച്ച് കോർബിൻ
ലണ്ടൻ: ബ്രെക്സിറ്റ് കരാറിൽ ടി.വി സംവാദത്തിന് തയാറാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് സംവാദത്തിന് വെല്ലുവിളിച്ചത്. മേയുടെ കരാറിന് യൂറോപ്യൻ യൂനിയൻ അംഗീകാരം ലഭിച്ചതോടെ ബ്രിട്ടീഷ് പാർലമെൻറിെൻറ അംഗീകാരംകൂടി ലഭിക്കേണ്ടതുണ്ട്.
പാർലമെൻറിൽ മേയെ ശക്തമായി എതിർക്കുന്നയാളാണ് കോർബിൻ. കരാർ പരാജയമാണെന്നും ലോകത്തെ ഏറ്റവും മോശം ഉടമ്പടിയാണെന്നും നേരേത്ത കോർബിൻ ആരോപിച്ചിരുന്നു. ഇരുവരും തമ്മിലെ ടെലിവിഷൻ സംവാദം കരാറിന് പാർലമെൻറിെൻറ അംഗീകാരം ലഭിക്കുന്നതിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം ആദ്യത്തിലാകും സംവാദം സംഘടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.