ഔദ്യോഗിക കാര്യങ്ങളിൽ സജീവമായി ബോറിസ്​ ജോൺസൺ

ലണ്ടൻ: കോവിഡിൽനിന്ന്​ മുക്​തി നേടിയ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ ഔദ്യോഗിക ജോലികളിൽ തിരികെയ െത്തി. കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച്​ അദ്ദേഹം മന്ത്രിസഭ അംഗങ്ങൾക്ക്​ നിർദേശങ്ങൾ നൽകിയതായി സൺഡേ ടെലിഗ്രാഫ്​ പ​ത്രം റിപ്പോർട്ട്​ ചെയ്​തു.

പാർലമ​െൻറിലെ സ്വകാര്യമുറിയിലിരുന്നാണ്​ അദ്ദേഹം കാര്യങ്ങൾ നിയന്ത്രിക്കുന്നത്​. കോവിഡിനെ നിയന്ത്രിക്കുന്നതിൽ തുടക്കത്തിൽ ബോറിസ്​ സർക്കാറിന്​ പാളിച്ച പറ്റിയതായി സൺഡേ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. രാജ്യത്ത്​ 40ലധികം ആളുകൾക്ക്​ രോഗം ബാധിച്ചശേഷമാണ്​ പ്രധാനമന്ത്രി യോഗങ്ങളിൽ പ​െങ്കടുത്തതത്രെ.

Tags:    
News Summary - boris johnson covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.