Posted On
date_range Updated On
date_range ബ്രിട്ടീഷ് പ്രധാനമന്ത്രി വിവാഹിതനാകുന്നു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനാകുന്നു. കഴിഞ്ഞ വർഷം മുതൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന 31കാരിയായ കാമുകി കാരി സൈമണ്ട്സ് ആണ് വധു. രണ്ടര നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയിലിരിക്കെ വിവാഹിതനാകുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അവിവാഹിതരായ ഒരുമിച്ച് താമസിക്കുന്നതിെൻറ ആദ്യ ദമ്പതികളാണ് ബോറിസും കാരിയും. ഇരുവരുടെയും വക്താവാണ് വിവാഹിതരാകുന്ന കാര്യം മാധ്യമങ്ങളോട് അറിയിച്ചത്.
നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്ന 55 കാരനായ ബോറിസ് ജോൺസണ് നാലു കുട്ടികളുണ്ട്. 26 കാരിയായ വധുവുമായി 2018 ലാണ് വിവാഹ മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.