ലക്സംബർഗ് സിറ്റി: പൊതുഗതാഗതം സൗജന്യമാക്കുന്ന ആദ്യ രാജ്യമാകാൻ ലക്സംബർഗ്. ട്രെയിൻ, ബസ് എന്നിവയടക്കം മുഴുവൻ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കാനാണ് ഇൗ യൂറോപ്യൻ രാജ്യത്തെ ബുധനാഴ്ച ചുമതലയേറ്റ സർക്കാർ തീരുമാനിച്ചത്.
സാവിയർ ബെറ്റൽ എന്ന ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തലസ്ഥാനമായ ലക്സംബർഗ് സിറ്റിയിലെ കടുത്ത ഗതാഗത തടസ്സം ലഘൂകരിക്കാനുംകൂടിയാണ് പുതിയ പരിഷ്കരണം കൊണ്ടുവന്നത്.
ഫ്രാൻസ്, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം യൂറോപ്പിലെ നഗരരാജ്യങ്ങളിലൊന്നാണ്. രണ്ടു ലക്ഷത്തിലേറെ പേർ ഒാരോ ദിവസവും തൊഴിൽ ആവശ്യാർഥം അയൽ രാജ്യങ്ങളിൽനിന്ന് ഇവിടെയെത്തുന്നതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.