Posted On
date_range Updated On
date_range കാണാതായ ഇന്ത്യക്കാരനെ കുറിച്ച് രണ്ടു വര്‍ഷം കഴിഞ്ഞും തുമ്പില്ല
മെല്‍ബണ്‍: ആസ്ട്രേലിയയില്‍ രണ്ടു വര്‍ഷം മുമ്പ് കാണാതായ ഇന്ത്യന്‍വംശജനെ കുറിച്ച് ഇനിയും തുമ്പ് ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നു. 27കാരനായ ശിവ് ചൗഹാനാണ് കാണാതായ ഇന്ത്യക്കാരന്‍. 2014 മേയ് ഒന്നിന് സാന്‍ഡനോങ് സൗത്തില്‍ അര്‍ധരാത്രിയാണ് ചൗഹാനെ കാണാതായത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ശിവ് ചൗഹാന്‍െറ പഴ്സ്, തിരിച്ചറിയല്‍ കാര്‍ഡ്, വിതരണത്തിനുള്ള സാമഗ്രികള്‍ എന്നിവ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പിറ്റേന്ന് കണ്ടത്തെി. കാറിലത്തെിയ അജ്ഞാതസംഘം ഫിലിപ് ദ്വീപിലേക്ക് തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ച സൂചനയെങ്കിലും ദ്വീപില്‍ നടത്തിയ പരിശോധനകളിലും തുമ്പുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.