Posted On
date_range Updated On
date_range കെറിയുടെ റഷ്യന്‍ സന്ദര്‍ശനം അടുത്തയാഴ്ച
മോസ്കോ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ റഷ്യന്‍ സന്ദര്‍ശനം അടുത്തയാഴ്ച. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കെറി ബുധനാഴ്ച മോസ്കോയിലത്തെുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗോള പ്രശ്നങ്ങളും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളുമാണ് പ്രധാനമായും ചര്‍ച്ചചെയ്യുകയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. യുക്രെയ്നിലെ ക്രീമിയ ലയിപ്പിച്ചശേഷം അമേരിക്ക റഷ്യക്കുമേല്‍ ചുമത്തിയ ഉപരോധങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കും. അതിനു ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നം കൂടുതല്‍ വഷളായിരുന്നു. അതേസമയം, കെറിയുടെ സന്ദര്‍ശനത്തോടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് റഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.