റൂപര്‍ട്ട് മര്‍ഡോക്കും ജെറി ഹാളും വിവാഹിതരായി

ലണ്ടന്‍: മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കും ജെറി ഹാളും ലണ്ടനിലെ ജേണലിസ്റ്റ് ചര്‍ച്ചില്‍ വിവാഹിതരായി. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇവര്‍. ദമ്പതികള്‍ക്ക് ആശംസം നേരാന്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വന്‍നിരയുണ്ടായിരുന്നു.

പ്രത്യേകം ക്ഷണിച്ച 100 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവര്‍ക്കും മുന്‍ബന്ധങ്ങളില്‍ 10 കുട്ടികളുണ്ട്. അവരും ചടങ്ങില്‍ പങ്കെടുത്തു.

84കാരനായ  മര്‍ഡോക്കിന്‍െറ നാലാംവിവാഹമാണിത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയാണ് മര്‍ഡോക്കെന്ന് അദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള ദ സണ്‍, ദ ടൈംസ് പത്രങ്ങള്‍ ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.