Posted On
date_range Updated On
date_range ജോ കോക്സ് വധം: പ്രതിക്കെതിരെ കുറ്റം ചുമത്തി
ലണ്ടന്‍: പാര്‍ലമെന്‍റംഗം ജോ കോക്സിന്‍െറ വധവുമായി ബന്ധപ്പെട്ട് പിടിയിലായ തോമസ് മെയ്റിനെതിരെ കുറ്റം ചുമത്തി. പടിഞ്ഞാറന്‍ യോര്‍ക്ഷെയറില്‍ വെടിവെപ്പുനടന്ന ഉടന്‍തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനിടെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഇയാള്‍ രാജ്യദ്രോഹികള്‍ക്കുള്ള മരണം, ബ്രിട്ടന്‍െറ സ്വാതന്ത്ര്യം എന്നാണ് തന്‍െറ പേരെന്നാണ് പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴും ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. വെടിവെപ്പിനിടെ കോക്സിന്‍െറ അംഗരക്ഷകനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍െറ പരിക്ക് ഭേദപ്പെട്ടു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.