മര്‍ഡോക്കിന് 84ാം വയസ്സില്‍ വീണ്ടും മംഗല്യം

ലണ്ടന്‍: 84ാം വയസ്സില്‍ മാധ്യമ കുലപതി റൂപര്‍ട്ട് മര്‍ഡോക്കിന് വീണ്ടും മംഗല്യം. നടിയും മുന്‍മോഡലുമായ 59കാരി  ജെറി ഹള്‍ ആണ് വധു. തന്‍െറ ഉടമസ്ഥതയിലുള്ള ടൈംസ് പത്രം വഴിയാണ് മര്‍ഡോക് വിവാഹവിവരം പുറത്തുവിട്ടത്.
നാലു മാസത്തെ പ്രണയത്തിനൊടുവിലാണ് വിവാഹത്തിന് കളമൊരുങ്ങുന്നത്. ഗലയില്‍ നടന്ന  ഗോള്‍ഡന്‍ ഗ്ളോബ്സ് അവാര്‍ഡ് ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു.
ലോസ് ആഞ്ജലസില്‍ ഈ ആഴ്ചയായിരുന്നു വിവാഹനിശ്ചയം. മര്‍ഡോക്കിന്‍െറ നാലാം വിവാഹമാണിത്.  ആസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക് യു.എസിലേക്ക്  കുടിയേറുകയായിരുന്നു. മൂന്നാം ഭാര്യ വെന്‍ഡി ദെന്‍ങുമായി 2013ല്‍ വേര്‍പിരിഞ്ഞു. ലണ്ടനില്‍ നടന്ന റഗ്ബി വേള്‍ഡ് കപ്പ് കാണാനത്തെിയപ്പോഴാണ ് മര്‍ഡോക്ക് ആദ്യമായി ഹളിനെ കാണുന്നത്. പിന്നീട് ആസ്ട്രേലിയയിലെ അനന്തരവള്‍  വഴി ഹളിനെ പരിചയപ്പെടുകയായിരുന്നു. പരിചയം പ്രണയത്തിലും ഇപ്പോള്‍ വിവാഹത്തിലുമത്തെി. 59കാരിയായ ഹളിന്   നാലുമക്കളുണ്ട്. മൂന്നു വിവാഹങ്ങളിലായി മര്‍ഡോക്ക്  ആറു കുട്ടികളുടെ അച്ഛനാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.