Posted On
date_range Updated On
date_range മെയ്ന്‍ കാഫിന്‍െറ പുതിയ പതിപ്പിന് വന്‍ ഡിമാന്‍ഡ്
ബര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്‍ കാഫിന്‍െറ പുതിയ പതിപ്പുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍റ്. പരിമിതമായ കോപ്പികള്‍ അച്ചടിച്ചിട്ടുള്ള പുതിയപതിപ്പ് ആദ്യ ദിവസങ്ങളില്‍തന്നെ വിറ്റുതീര്‍ന്നിരുന്നു. 59 യൂറോ വിലയുള്ള പുസ്തകം നേരത്തേ വാങ്ങിയവര്‍ ഇപ്പോള്‍ വലിയ വിലയ്ക്ക് മറിച്ചുവില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പല ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളും മെയ്ന്‍ കാഫിന് 10,000 യൂറോവരെ വില നിശ്ചയിച്ചിട്ടുണ്ട്. മെയ്ന്‍ കാഫിന്‍െറ പകര്‍പ്പവകാശ കാലാവധി ജര്‍മനിയിലെ ബവേറിയ സ്റ്റേറ്റിന് 2015 ഡിസംബര്‍ 30 ഓടെ അവസാനിച്ചിരുന്നു. തുടര്‍ന്നാണ്, രാജ്യത്തെ പ്രമുഖ ചരിത്ര ഗവേഷണ സംഘടന മെയ്ന്‍ കാഫിന്‍െറ പുതിയ പതിപ്പ് ചില അനുബന്ധങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.