Posted On
date_range Updated On
date_range അഴിമതി: സ്പാനിഷ് രാജകുമാരിയുടെ വിചാരണ തുടങ്ങി
പാല്‍മ: നികുതി വെട്ടിപ്പ് ഉള്‍പ്പെടെ രാജ്യത്ത് വന്‍ വിവാദം സൃഷ്ടിച്ച അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്പാനിഷ് രാജകുമാരി ക്രിസ്റ്റീനയുടെ വിചാരണ തുടങ്ങി. ഭര്‍ത്താവും മുന്‍ ഒളിമ്പിക് ചാമ്പ്യനുമായ ഭര്‍ത്താവിനൊപ്പം ഇവര്‍ പാല്‍മയിലെ കോടതിയിലത്തെി. കേസില്‍ മൊത്തം 17 പ്രതികളാണുള്ളത്. നികുതി വെട്ടിപ്പാണ് ക്രിസ്റ്റീനയുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ഭര്‍ത്താവിനുമേല്‍ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോടതി നടപടികള്‍ വിചാരണ ചെയ്യാന്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വന്‍ മാധ്യമപ്പടയുമത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.