മായന്‍ നാഗരികതയെ തകര്‍ത്തത് ജലദൗര്‍ലഭ്യം

ലണ്ടന്‍: മധ്യ അമേരിക്കയിലെ മായന്‍ നാഗരികതയുടെ പതനത്തിനുപിന്നില്‍ ജലം സുപ്രധാന ഘടകമായിരിക്കാമെന്ന് ഗവേഷകര്‍. വരള്‍ച്ചയെ നേരിടുന്നതിന് ധാരാളമായി ജലസംഭരണികള്‍ നിര്‍മിച്ചിരുന്ന മായന്മാര്‍ക്ക് ഒടുവില്‍ ജലസംഭരണികള്‍ കാലിയായത് കനത്ത പ്രഹരമായിത്തീര്‍ന്നു. വിയന ടെക്നോളജി യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നിഗമനം പുറത്തുവിട്ടത്.ഒമ്പതാം നൂറ്റാണ്ടിലായിരുന്നു മായന്‍ സംസ്കൃതിയുടെ പ്രതാപകാലം. ഈ ഘട്ടത്തില്‍ ജലസേചന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മായന്മാര്‍ വ്യാപകമായ രീതിയില്‍ കാര്‍ഷികമേഖലയെ പുഷ്ടിപ്പെടുത്തുകയുണ്ടായി. കാര്‍ഷിക ഭക്ഷ്യസമൃദ്ധി ജനസംഖ്യാ വര്‍ധനക്കും ജനപ്പെരുപ്പം പ്രകൃതിവിഭവങ്ങളിലുള്ള ആശ്രിതത്വം വര്‍ധിക്കുന്നതിനും വഴിയൊരുക്കി.

അത് ജലശൃംഖലയില്‍ ഏല്‍പിച്ച ആഘാതം കടുത്ത വരള്‍ച്ചക്കു കാരണമായതോടെ മായന്‍ നാഗരികതയുടെ തകര്‍ച്ചക്ക് തുടക്കംകുറിക്കുകയും ചെയ്തുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ആധുനിക ലോകത്തിനും മായന്‍ സംസ്കൃതിയുടെ തിരോധാനത്തില്‍നിന്ന് വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.സാങ്കേതിക സൗകര്യങ്ങള്‍ പുരോഗമന ജീവിതത്തിന് പിന്‍ബലമേകുന്നുവെങ്കിലും പ്രകൃതിവിഭവ ചൂഷണം ക്രമാതീതമാകുന്നപക്ഷം കടുത്ത പ്രതിസന്ധിയാകും പ്രത്യാഘാതം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.