ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് കോര്‍ബിനെ പുറത്താക്കാന്‍ വോട്ടെടുപ്പു നടത്തണമെന്ന് സാദിഖ് ഖാന്‍

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് ജെറമി കോര്‍ബിനെ പുറത്താക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടി എം.പിമാര്‍ക്ക് കോര്‍ബിനില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതില്‍ ജനപിന്തുണ നേടിയെടുക്കുന്നതില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമാണെന്നും സാദിഖ് ആരോപിച്ചു. ദ ഒബ്സര്‍വറില്‍ എഴുതിയ ലേഖനത്തിലാണ് സാദിഖ് കോര്‍ബിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഓവന്‍ സ്മിത്തിന് അധികാരം കൈമാറാന്‍ കോര്‍ബിന്‍ തയാറാകണമെന്നും സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.