ഹിറ്റ്ലറിന്‍െറ പിറന്നാള്‍ ദിനത്തില്‍ ഓഫറുമായി റസ്റ്റാറന്‍റ്

മെയിന്‍സ്: ഹിറ്റ്ലറിന്‍െറ പിറന്നാള്‍ ദിനത്തില്‍ ഓഫറുകളുമായി സൗത് ജര്‍മനിയിലെ റസ്റ്റാറന്‍റ്.  ഗോള്‍ഡന്‍ ലയണ്‍ എന്ന റസ്റ്റാറന്‍റാണ് ഹിറ്റ്ലറുടെ 127ാം ജന്മദിനമായിരുന്ന ഏപ്രില്‍ 20ന് ഓഫറുകള്‍ പ്രഖ്യാപിച്ച് വെബ്സൈറ്റിലും ഫേസ്ബുക് പേജിലും പോസ്റ്റുകളിട്ടത്. ഒരു ദിവസത്തേക്കായിരുന്നു ഇളവുകള്‍. റസ്റ്റാറന്‍റിന്‍െറ നടപടി ജര്‍മനിയില്‍ ശക്തിപ്രാപിച്ചുവരുന്ന നിയോ നാസി പ്രസ്ഥാനങ്ങളെ സഹായിക്കാനാണെന്ന വിമര്‍ശമുയര്‍ന്നു. സന്നദ്ധസംഘടനയായ ‘ഹേറ്റ് ഹെല്‍പ്സ്’ അഭയാര്‍ഥികള്‍ക്കുവേണ്ടി സംഭാവനകള്‍ പിരിച്ചാണ് റസ്റ്റാറന്‍റിന്‍െറ നടപടിക്കെതിരെ പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.