Posted On
date_range Updated On
date_range തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
അങ്കാറ: ആഭ്യന്തരരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് രണ്ടു പ്രമുഖ മാധ്യമപ്രവര്‍ത്തകരെ തുര്‍ക്കി അറസ്റ്റ് ചെയ്തു. തുര്‍ക്കി സിറിയക്ക് ആയുധങ്ങള്‍ നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. കുംഹുരിയത് പത്രത്തിന്‍െറ എഡിറ്റര്‍ ഇന്‍ ചീഫ് കാന്‍ ദുന്തര്‍, അങ്കാറ ബ്യൂറോ ചീഫ് ഉര്ദം ഗുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, സിറിയക്ക് ആയുധങ്ങള്‍ നല്‍കുന്നുവെന്ന ആരോപണം തുര്‍ക്കി പ്രസിഡന്റ് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.