സിറിയയില്‍ ഐ.എസിനെതിരെ വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കുചേരണമെന്ന് കാമറണ്‍


ലണ്ടന്‍: സിറിയയില്‍  ഐ.എസിനെതിരെ വ്യോമാക്രമണത്തില്‍  അമേരിക്ക സഖ്യ രാജ്യങ്ങളോടൊപ്പം ബ്രിട്ടനും പങ്കുചേരണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആവശ്യപ്പെട്ടു. വ്യോമാക്രമണത്തില്‍ പങ്കുചേരാന്‍ കാമറണ്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ച വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും.  ഐ.എസിനെ തുരത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡും ബ്രിട്ടന്‍െറ സഹായം തേടിയിരുന്നു. പാരിസ് കൂട്ടക്കൊലക്കു ശേഷവും ഐ.എസിനെ തുരത്തുന്നതില്‍ പങ്കുവഹിച്ചില്ളെങ്കില്‍ സഖ്യകക്ഷികള്‍ ചോദ്യമുന്നയിക്കുമെന്ന് കാമറണ്‍ സൂചിപ്പിച്ചു. എന്നാല്‍, വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കുചേരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ രംഗത്തുവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.