Posted On
date_range Updated On
date_range റഷ്യയിൽ ഹെലികോപ്ടര്‍ തകര്‍ന്ന് 15 പേര് മരിച്ചു
മോസ്കോ: സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 15 പേര് മരിച്ചു. നാലു ജീവനക്കാരക്കം 22 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന എം.ഐ 8 ഹെലികോപ്ടറാണ് മോസ്കോയില്‍ നിന്ന് 1750 മൈല്‍ അകലെയുള്ള പടിഞ്ഞാറന്‍ സൈബീരിയയിലെ എല്ഗാര്കയില് തകര്‍ന്നത്. പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ഗാര്ക വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനകം ഹെലികോപ്ടറിന്‍െറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.