Posted On
date_range Updated On
date_range പാരിസ് ആക്രമണം: ഭീകരനോട് കീഴടങ്ങാന്‍ സഹോദരന്‍െറ അഭ്യര്‍ഥന
ബ്രസല്‍സ്: പാരിസ് ആക്രമണത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഒളിവില്‍ പോയ സലാഹ് അബ്ദുസ്സലാമിനോട് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ സഹോദരന്‍െറ അഭ്യര്‍ഥന. റേഡിയോയിലൂടെയാണ് സഹോദരന്‍ മുഹമ്മദ് അബ്ദുസ്സലാം അഭ്യര്‍ഥിച്ചത്. ഇയാളുടെ രണ്ട് സഹോദരന്മാരും പാരിസ് ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരു സഹോദരനായ ഇബ്രാഹിം അബ്ദുസ്സലാമാണ് പാരിസ് കഫേക്കു മുന്നില്‍ സ്വയം പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ട ഇരകള്‍ക്കുവേണ്ടി സലാഹ് അബ്ദുസ്സലാമിനെ എന്തു സംഭവിച്ചാലും കണ്ടത്തെുമെന്നും സഹോദരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.