Posted On
date_range Updated On
date_range തുര്‍ക്കിയില്‍ സ്ഫോടനം; നാല് പൊലീസുകാര്‍ക്ക് പരിക്ക്
അങ്കാറ: തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ ഭാഗത്ത് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ ഐ.എസ് ഭീകരന്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് റെയ്ഡിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗാസിയാന്‍തെപ് ടൗണിലെ അപ്പാര്‍ട്മെന്‍റില്‍ പൊലീസ് പരിശോധന നടത്തുമ്പോള്‍ ദേഹത്ത് സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ച ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഒക്ടോബര്‍ 10ന് അങ്കാറയില്‍ 102 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട ചാവേര്‍ സ്ഫോടനത്തിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.