Posted On
date_range Updated On
date_range തുര്‍ക്കിയില്‍ പി.കെ.കെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
അങ്കാറ: കുര്‍ദ് തീവ്രവാദികളെ വേരോടെ പിഴുതെറിയുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തുര്‍ക്കിയിലെ കുര്‍ദ് സംഘടന പി.കെ.കെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. അക് പാര്‍ട്ടി യുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് തീവ്രവാദ സംഘടന പി.കെ.കെയുടെ വിശദീകരണം. ഒരു മാസം മുമ്പാണ് പി.കെ.കെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. സംഘടനയുടെ അവസാന അംഗവും ഇല്ലാതാക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കുര്‍ദ് മേഖലയില്‍ നടന്ന ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.