പുതുവത്സരദിനത്തില്‍ ആക്രമണപദ്ധതി; തുര്‍ക്കിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

അങ്കാറ: തലസ്ഥാനനഗരിയായ അങ്കാറയില്‍ പുതുവത്സര ദിനാഘോഷത്തിനിടെ ചാവേര്‍സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐ.എസ് തീവ്രാദികള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഏതുരാജ്യക്കാരാണെന്നത് പുറത്തുവിട്ടിട്ടില്ല. ഒക്ടോബര്‍ 10ന് നടന്ന 103 പേരുടെ മരണത്തിനിടയാക്കിയ രണ്ടു ചാവേര്‍ സ്ഫോടനങ്ങള്‍ക്കുശേഷം തുര്‍ക്കിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. കുറച്ചുമാസങ്ങളായി ഐ.എസിന്‍െറ പ്രവര്‍ത്തനം രാജ്യത്ത് ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT