Posted On
date_range Updated On
date_range പാരിസ്: മൂന്നാമത്തെ ചാവേറിനെ തിരിച്ചറിഞ്ഞു
പാരിസ്: 129 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണത്തിലെ മൂന്നാമത്തെ ചാവേറിനെ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് അറിയിച്ചു. ബറ്റാക്ളന്‍ തിയറ്റര്‍ ആക്രമിച്ച ഫ്രാന്‍സ് സ്വദേശി ഫഹദ് മുഹമ്മദ് അഗ്ഗാദ് ആണ് ചാവേറെന്ന് സ്ഥിരീകരിച്ചു. ഫ്രഞ്ച്പൗരനായ അഗ്ഗാദിനെ ഡി.എന്‍.എ പരിശോധനവഴിയാണ് തിരിച്ചറിഞ്ഞത്. 89 പേരാണ് ബറ്റാക്ളന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
രണ്ടുപേരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ആക്രമണത്തിന്‍െറ സൂത്രധാരന്‍ അബ്ദുല്‍ ഹമീന് അബൂഒൗദ് സെയന്‍റ് ഡെനിസിലെ അപ്പാര്‍ട്മെന്‍റില്‍ നടന്ന തിരച്ചിലിനിടെ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.