Posted On
date_range Updated On
date_range റഷ്യയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ളെന്ന് ദാവൂദ് ഒഗ്ലു
അങ്കാറ: വിമാനം വെടിവെച്ചിട്ട സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഭീഷണിക്കു മുന്നില്‍ തുര്‍ക്കി മുട്ടുമടക്കില്ളെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു. സംഭവത്തില്‍ ഒരിക്കല്‍ക്കൂടി പശ്ചാത്തപിക്കേണ്ടിവരുമെന്നും യുദ്ധക്കുറ്റമാണ് തുര്‍ക്കി നടത്തിയതെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആരോപിച്ചിരുന്നു. തുര്‍ക്കിക്കെതിരെ ഉപരോധം ശക്തമാക്കാനും റഷ്യ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ തുര്‍ക്കി മാപ്പുപറയേണ്ട ആവശ്യമില്ളെന്നും അങ്ങനെ സംഭവിക്കുമെന്ന് ആരും കരുതേണ്ടെന്നും ഒഗ്ലു ചൂണ്ടിക്കാട്ടി. ഉപരോധം ഏര്‍പ്പെടുത്തി നിശ്ശബ്ദമാക്കാമെന്നുള്ളത് റഷ്യയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.