ഒബാമ 'ഭിന്നലൈംഗിക വ്യക്തി​', മിഷേൽ സ്​ത്രീ വേഷമിട്ട പുരുഷൻ; യു.എസ് മുൻ പ്രസിഡന്റിനെയും പങ്കാളിയെയും അധിക്ഷേപിച്ച് ഇലോൺ മസ്കിന്റെ പിതാവ്

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയെയും പത്നി മിഷേൽ ഒബാമയെയും അപകീർത്തിപ്പെടുത്തുന്ന  പരാമർശങ്ങളുമായി ഇലോൺ മസ്കിന്റെ പിതാവ് ഇറോൾ മസ്ക്. മിഷേൽ ഒബാമയുടെ ജെൻഡറിനെ വരെ ചോദ്യം ചെയ്തുള്ള പരാമർശം വലിയ വിവാദമായിട്ടുണ്ട്. ഒബാമ ക്വിയർ വ്യക്തിയാണെന്നും (ഭിന്നലൈംഗികാഭിമുഖ്യമുള്ള വ്യക്തി) മിഷേൽ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നുമായിരുന്നു ഇറോൾ മസ്കിന്റെ പരാമർശം.

ജോഷ്വ റൂബിന്റെ വൈഡ് എവേക്ക് പോഡ്കാസ്റ്റിലായിരുന്നു ഇറോൺ ഇരുവരെയും അധിക്ഷേപിച്ചത്. ''ക്വിയർ വ്യക്തിത്വമുള്ള ഒബാമ വിവാഹം കഴിച്ചിരിക്കുന്നത് സ്ത്രീ വേഷം ധരിച്ച മിഷേലിനെയാണെന്ന് നാം മനസിലാക്കണം. നന്നായി മനസിലാക്കണം അത്. അതൊരു സാധാരണ അറിവല്ല.''-എന്നാണ് പരിപാടിയിൽ ഇറോൾ അവകാശപ്പെട്ടത്.

പരിപാടിയുടെ അവതാരകൻ ആശ്ചര്യത്തോടെ മിഷേൽ ഒബാമ പുരുഷനാണോ എന്ന് ചോദിച്ചപ്പോൾ, 'തീർച്ചയായും, നിങ്ങൾക്ക് അതറിയില്ലായിരുന്നോ​' എന്നായിരുന്നു ഇറോളിന്റെ മറുപടി.

2014ൽ മിഷേലിന്റെ ജെൻഡറിനെ കുറിച്ച് ഹാസ്യതാരം ജോൺ റൈവേഴ്സ് പരിഹാസ്യപരമായ പ്രതികരണം നടത്തിയതും ഇറോൾ പരാമർശിച്ചു. ​''ജോൺ റൈവേഴ്സ് ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്. അത് പറഞ്ഞുകഴിഞ്ഞ് രണ്ടാഴ്ചക്കകം അവർ മരണപ്പെട്ടു. അവരെ കൊന്നുകളഞ്ഞതാണ്. ഇതാണ് കാര്യം. നിങ്ങൾക്കിത് എവിടെയും നോക്കാം.''-ഇറോൾ പറഞ്ഞു. 

ഇലോൺ മസ്കും പിതാവ് ഇറോൾ മസ്കും

 

2014 സെപ്റ്റംബർ നാലിന് ശസ്ത്രക്രിയയെ തുടന്നുണ്ടായ മസ്‍തിഷ്കാഘാതത്തിലാണ് റൈവേഴ്സ് മരിച്ചത്. എന്നാൽ ഇറോൾ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഒബാമക്കെതിരായ പരാമർശത്തിന്റെ പേരിലാണ് റൈവേഴ്സ് മരിച്ചതെന്ന് തെളിയിക്കുന്ന യാതൊന്നും പുറത്തുവന്നിട്ടില്ല. ചില തീ​വ്രവലതുപക്ഷ സംഘാംഗങ്ങളിൽ ഈ തിയറി വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും.

പൊതുരംഗത്തെ ഉന്നത വ്യക്തികളെ അപകീർത്തി​പ്പെടുത്താൻ പലപ്പോഴും ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഇരകൾ. ഇത്തരം വാദങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്ന് പറഞ്ഞ് വിദഗ്ധർ തള്ളിക്കളയാറാണ് പതിവും.

1989ൽ ഒരു നിയമ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഒമാബയും മിഷേലും കണ്ടുമുട്ടിയത്. 1992ൽ ഇരുവരും വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, മാലിയ(22), സാഷ(23).

ഒബാമ​ക്കും മിഷേലിനുമെതിരെ ആരോപണമുന്നയിച്ച ഇറോൾ പരിപാടിയിൽ മകൻ ഇലോൺ മസ്കിന്റെ പാരന്റിങ് രീതിയെ കുറിച്ച് വിമർശിക്കുന്നുമുണ്ട്. ഇലോൺ മസ്ക് ഒരിക്കലും നല്ല അച്ഛനല്ലെന്നാണ് അദ്ദേഹം പറയുന്നത്. 10 ആഴ്ച പ്രായമുള്ളപ്പോഴാണ് മസ്കിന്റെ ആദ്യത്തെ കുട്ടി നെ​വാദ അലക്സാണ്ടർ മരിക്കുന്നത്. ആയമാരായിരുന്നു കുട്ടിയെ നോക്കിയിരുന്നതെന്നും അവരുടെ അശ്രദ്ധയാണ് മരണകാരണമെന്നുമാണ് ഇറോൾ തുറന്നടിക്കുന്നത്. കുട്ടികളെ വളർത്തുന്നതിൽ ഇലോൺ മസ്ക് പങ്ക് വഹിച്ചിട്ടില്ലെന്നും ഇറോൾ തുറന്നടിച്ചു. വ്യത്യസ്ത സ്ത്രീകളിലായി ഇലോൺ മസ്കിന് 11 മക്കളുണ്ട്. കുട്ടികൾക്കൊപ്പം താൻ വളരെ ചുരുങ്ങിയ സമയം മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് മുമ്പൊരു അഭിമുഖത്തിൽ ഇലോൺ മസ്ക് തുറന്നു പറഞ്ഞിരുന്നു.

Tags:    
News Summary - Elon Musk’s father unleashes conspiracy chaos claims Obama is queer Michelle is a man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.