Posted On
date_range Updated On
date_range കേംബ്രിജ് സർവകലാശാല രസതന്ത്ര വിഭാഗത്തിന് ഇന്ത്യൻ ശാസ്ത്രജ്ഞൻ യൂസുഫ് ഹമീദിെൻറ പേര്
ലണ്ടൻ: കേംബ്രിജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഇന്ത്യൻ ശാസ്ത്രജ്ഞനും പ്രമുഖ മരുന്ന് നിർമാതാക്കളായ 'സിപ്ല'യുടെ ചെയർമാനുമായ യൂസുഫ് ഹമീദിെൻറ പേര്. 2050 വരെയാണ് വകുപ്പ് ഹമീദിെൻറ പേരിൽ അറിയപ്പെടുക.
84കാരനായ ഹമീദ് ഇവിടെ ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. തുടർന്ന് 66 വർഷമായി സർവകലാശാലയുമായി അടുത്തബന്ധം പുലർത്തിവരുന്നതായി അറിയിപ്പിൽ പറഞ്ഞു. മികവു പുലർത്തുന്ന വിദ്യാർഥികൾക്ക് അദ്ദേഹം സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.