ഡെ​യ്റോ അ​ന്റോ​ണി​യോ ഉ​സു​ഗ

മാ​ഫി​യ ത​ല​വ​ൻ ഒ​ടോ​നീ​ലി​നെ കൊ​ളം​ബി​യ യു.​എ​സി​ലേ​ക്ക് നാ​ടു ക​ട​ത്തി

ബ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ലെ കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ന്മാ​രി​ലൊ​രാ​ളാ​യ ഡെ​യ്റോ അ​ന്റോ​ണി​യോ ഉ​സു​ഗ (50) എ​ന്ന ഒ​ട്ടോ​നീ​ലി​നെ യു.​എ​സി​ലേ​ക്ക് നാ​ടു​ക​ട​ത്തി. കൊ​ളം​ബി​യ പ്ര​സി​ഡ​ന്റ് ഇ​വാ​ൻ ഡ്യൂ​ക്ക് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ലോ​ക​ത്തെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ മാ​ഫി​യ ത​ല​വ​ൻ എ​ന്നാ​ണ് ഡ്യൂ​ക്ക് ഇ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

കൊ​ളം​ബി​യ​യി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന ഉ​സു​ഗ​യെ പ്ര​ത്യേ​ക സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ളം​ബി​യ​ൻ പൊ​ലീ​സി​ന്റെ​യും ഇ​ൻ​റ​ർ​പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഉ​സു​ഗ​യെ വി​മാ​ന​ത്തി​ൽ യു.​എ​സി​ലെ​ത്തി​ച്ച​ത്.

അ​ഞ്ച് പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ക​ന​ത്ത​സു​ര​ക്ഷ​യി​ലാ​ണ് ഇ​യാ​ളെ ബൊ​ഗോ​ട്ട​യി​ലെ ജ​യി​ലി​ൽ​നി​ന്ന് സൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്. കൊ​ളം​ബി​യ​യി​ലെ ഗ​ൾ​ഫ് ക്ലാ​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ന്റെ ത​ല​വ​നാ​യി​രു​ന്നു ഉ​സു​ഗ.

Tags:    
News Summary - Colombia deported Dario Usuga to the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.