ബീജിങ്: വീണ്ടും റെക്കോർഡിട്ട് ചൈനയുടെ മാഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍. ആറ് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ അതിവേഗ ട്രെയിന്‍ സ്വന്തം റെക്കോർഡ് ഭേദിക്കുന്നത്. ഹുബൈയ് പ്രവിശ‍്യയിലെ ഡോങ്ഹു ലബോറട്ടറിയിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ അഞ്ച് സെക്കന്‍ഡ് കൊണ്ട് 800 കിലോമീറ്റർ വേഗതയിൽ മാഗ്ലേവ് സഞ്ചരിച്ചു. 1.1 ടൺ ഭാരമുള്ള ഈ അതിവേഗ ട്രെയിന്‍ മണിക്കൂറിൽ 798 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെക്കോർഡിട്ടിരുന്നു. 2025ഡിസംബറിൽ 700 കിലോമീറ്റർ വേഗതയിൽ രണ്ട് സെക്കന്‍ഡ് കൊണ്ട് സഞ്ചരിച്ച് ഈ റെക്കോർഡ് മാഗ്ലേവ് ഭേദിച്ചു.
ജൂണിലാണ് ഈ അതിവേഗ ട്രെയിനിന്‍റെ ആദ്യ പരീക്ഷണയോട്ടം നടക്കുന്നത്. അന്ന് ഏഴ് സെക്കന്‍ഡ് കൊണ്ട് 650 കിലോമീറ്റർ വേഗതയിൽ ട്രെയിന്‍ സഞ്ചരിച്ചു. ചൈനയിലും ജപ്പാനിലും മണിക്കൂറിൽ 320 ദൂരം മാഗ്ലേവ് സഞ്ചരിക്കുന്നുണ്ട്. ചൈനയിലെ ഒരു അതിവേഗ വാണിജ്യ ട്രെയിനുകൾക്കാവട്ടെ മണിക്കൂറിൽ 350 കിലോമീറ്റർ സഞ്ചരിക്കും.
പൊതുവെ ഈ ട്രെയിനുകൾ യാത്രക്കാരെ കൊണ്ടുപോകാന്‍ ഉള്ളതല്ല. മറിച്ച് റോക്കറ്ററി, എയറോസ്പേസ് തുടങ്ങി അതിവേഗ സാങ്കേതിക വിദ്യകളിൽ ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ പരീക്ഷിക്കുകയാണ് ലക്ഷ‍്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.