യു.എസ് യുദ്ധക്കപ്പൽ അതിക്രമിച്ചു കടന്നതായി ചൈന

ബെയ്ജിങ്: യു.എസ് യുദ്ധക്കപ്പൽ യു.എസ്.എസ് ചാൻസലർവില്ലെ ദക്ഷിണ ചൈനയിൽ സമുദ്രാതിർത്തി അതിക്രമിച്ചുകടന്നതായി ചൈന. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ചോദ്യംചെയ്യുന്ന ഗൗരവമുള്ള നടപടിയാണിതെന്ന് പീപ്ൾസ് ലിബറേഷൻ ആർമി വക്താവ് ടിയാൻ ജുൻലി പറഞ്ഞു.

അമേരിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല. ചൈനയും തായ്‍വാനും തർക്കമുള്ള സ്പ്രാറ്റ്ലി ദ്വീപിനടുത്താണ് സംഭവം. തായ്‍വാൻ വിഷയത്തിൽ ഇടപെടരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജി 20 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - China says US warship trespassed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT