Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ പള്ളി നവീകരണത്തിനിടെ തീപിടിത്തം; താഴികക്കുടം തകർന്നു
ജക്കാർത്ത: ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെയുണ്ടായ തീപിടിത്തത്തിൽ താഴികക്കുടം പൂർണമായി തകർന്നു. ജക്കാർത്തയിലെ ഇസ്‍ലാമിക് കേന്ദ്രത്തിലെ ഒരു മസ്ജിദിലാണ് സംഭവം.
തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ ആളപായമില്ല. ആർക്കും പരിക്കുമില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നിരവധി വ്യവസായിക-വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. 20 വർഷം മുമ്പ് പളളി നവീകരിക്കുന്ന സമയത്താണ് താഴികക്കുടത്തിന് അവസാനമായി തീപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.