Posted On
date_range Updated On
date_range സിഖുകാരനെ കൊന്ന കേസിൽ കാനഡ പൗരന് ജയിൽ
ടൊറന്റോ: കാനഡയിൽ ഇന്ത്യക്കാരനായ സിഖ് യുവാവിനെ കൊന്ന കേസിൽ സ്വദേശിക്ക് ഒമ്പതു വർഷം ജയിൽ. നോവ സ്കോട്ടിയ പ്രവിശ്യയിൽ 2021ൽ സിഖുകാർക്കെതിരായ വിദ്വേഷ ആക്രമണത്തിലാണ് പ്രഭ്ജോത് സിങ് കത്രി കൊല്ലപ്പെട്ടത്. കൊലക്കുറ്റം ചുമത്തപ്പെട്ട 21കാരനായ കാമറൺ ജെയിംസ് പ്രോസ്പറിന് പ്രവിശ്യ ജഡ്ജിയാണ് ജയിൽശിക്ഷ വിധിച്ചത്. 2017ൽ കാനഡയിലെത്തിയ കത്രി ടാക്സി ഡ്രൈവറായിരുന്നു. സുഹൃത്തിന്റെ വീട്ടിൽനിന്ന് മടങ്ങവെ കഴുത്തിൽ കത്തികൊണ്ട് കുത്തിയായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിക്കാൻ സമയമെടുത്തതിനാൽ ചോരവാർന്നായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.