(photo: Reuters)
Posted On
date_range Updated On
date_range കാമറൂണിലെ സ്കൂളില്‍ ആക്രമണം; ക്രൂരകൃത്യത്തില്‍ കൊല്ലപ്പെട്ടത് എട്ടു കുട്ടികള്‍
യുവാന്‍ഡേ: തെക്കുപടിഞ്ഞാറന്‍ കാമറൂണിലെ സ്കൂളിലുണ്ടായ ആക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കുംബ നഗരത്തിലെ മദര്‍ ഫ്രാന്‍സിസ്ക അന്താരാഷ്ട്ര ദ്വിഭാഷ അക്കാദമിയാണ് ആക്രമണത്തിനിരയായത്. ബൈക്കുകളില്‍ തോക്കുകളും മറ്റു വെടിക്കോപ്പുകളുമായെത്തിയ അക്രമികളാണ് ക്രൂരത നടത്തിയത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യു.എന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം ആദ്യത്തോടെ സ്കൂള്‍ പുനരാരംഭിച്ചിരിക്കെയാണ് ആക്രമണം നടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.