Posted On
date_range Updated On
date_range സംഗീത പരിപാടിക്കിടെ ആരാധകനെ കെട്ടിപ്പിടിച്ചു; വൈദ്യുതാഘാതമേറ്റ് ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം
ബ്രസീലിലെ സാലിനപോളിസിൽ തത്സമയ സംഗീത പരിപാടിക്കിടെ ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം. അയേഴ്‌സ് സസാക്കിയാണ് (35) സ്റ്റേജിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്റ്റേജിലേക്ക് കയറി വന്ന ആരാധകനെ ആലിംഗനം ചെയ്തയുടനെയാണ് വൈദ്യുതാഘാതമേറ്റത്. ആരാധകൻ നനഞ്ഞാണ് സ്റ്റേജിലെത്തിയത്.
സ്റ്റേജിൽ നിലത്ത് കിടന്നിരുന്ന കേബ്ളിൽ നിന്നാണ് ഷോക്കേറ്റത്. ഇരുവരും തെറിച്ചുവീണെങ്കിലും ഗായകൻ സ്റ്റേജിൽ വെച്ച് തന്നെ മരിച്ചു. ആരാധകൻ സ്റ്റേജിലേക്ക് നനഞ്ഞെത്തിയതിൽ ദുരൂഹയുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് സാക്ഷി മൊഴികളെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആർക്കിടെക്റ്റും അർബൻ പ്ലാനറും കൂടിയായ സസാക്കി 11 മാസം മുമ്പാണ് തന്റെ പ്രണയിനിയായ മരിയാനയെ വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.