Posted On
date_range Updated On
date_range ഗസ്സ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയിൽ ബൈഡൻ സത്യസന്ധത തെളിയിക്കണം -ഉർദുഗാൻ
റോം: ഗസ്സ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ സത്യസന്ധത പരീക്ഷിക്കപ്പെടുകയാണെന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. കേവലം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമല്ല ഇതെന്നും ആത്മാർഥമായ ശ്രമമാണിതെന്നും തെളിയിക്കേണ്ടത് ബൈഡനാണെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങവെ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടിക്കിടെ, ഹമാസും ഇസ്രായേലും തമ്മിൽ ഉടൻ വെടിനിർത്തൽ കരാർ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ എന്ന് ബൈഡനോട് ചോദിച്ചു, അതിന് അദ്ദേഹം “ഇല്ല” എന്നാണ് മറുപടി നൽകിയത് - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.