Posted On
date_range Updated On
date_range ഗ്രീൻ കാർഡ് വിലക്ക് നീക്കി ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് (റസിഡൻറ് പെർമിറ്റ്) ലഭിക്കുന്നതിനു മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് പുതിയ പ്രസിഡൻറ് ജോ ബൈഡൻ പിൻവലിച്ചു.
കോവിഡ് കാലത്ത് ഗ്രീൻ കാർഡ് അനുവദിക്കുന്നത് മരവിപ്പിച്ച ട്രംപിെൻറ നടപടി എച്ച് വൺ ബി വിസക്കാർക്ക് തിരിച്ചടിയായിരുന്നു. 2020 ഡിസംബർ 31 വരെയാണ് ആദ്യം മരവിപ്പിച്ചത്.
പിന്നീട് 2021 മാർച്ച് വരെ വിലക്ക് നീട്ടി. കോവിഡ് കാലത്ത് അമേരിക്കക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഗ്രീൻകാർഡ് നൽകുന്നതിന് ട്രംപ് വിലക്ക് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.