Posted On
date_range Updated On
date_range സി.എൻ.എന്നിന്റെ ഗൾഫ് യുദ്ധകാല അവതാരകൻ ബർണാഡ് ഷാ വിടവാങ്ങി
ന്യൂയോർക് സിറ്റി: രണ്ടു ദശകത്തോളം സി.എൻ.എന്നിന്റെ മുഖമായിരുന്ന അവതാരകൻ ബർണാഡ് ഷാ അന്തരിച്ചു. 82 വയസ്സായിരുന്നു.
1991ലെ ഗൾഫ് യുദ്ധ റിപ്പോർട്ടിങ്ങിലൂടെയാണ് ബർണാഡ് ഷാ ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്നത്. സമ്മർദ ഘട്ടങ്ങളിൽപോലും ശാന്തനായി റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു അദ്ദേഹം പിന്തുടർന്ന ശൈലി.
1980ൽ സി.എൻ.എൻ ആരംഭിക്കുന്നതിനു മുമ്പ് അമേരിക്കൻ നാവികസേനയിലും സി.ബി.എസ്, എ.ബി.സി വാർത്ത ചാനലുകളിലും ജോലിചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.