Posted On
date_range Updated On
date_range ഒബാമയുടെ മുത്തശ്ശി അന്തരിച്ചു
നൈറോബി: അമേരിക്കൻ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ മുത്തശ്ശി സാറ ഒബാമ അന്തരിച്ചു. 99 വയസ്സായിരുന്നു. കെനിയയിലെ പടിഞ്ഞാറൻ നഗരമായ കിസുമുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. അനാഥർക്കും പെൺകുട്ടികൾക്കുംവേണ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാറ.
ബറാക് ഒബാമയുടെ മുത്തച്ഛെൻറ രണ്ടാം ഭാര്യയായിരുന്നു. തങ്ങൾ മാമാ സാറ എന്ന് വിളിക്കുന്ന മുത്തശ്ശി മരിച്ച വിവരം ഒബാമ ട്വിറ്ററിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.