ബയോപിക്കിൽ ഒബാമയായി ഡ്രേക്​

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: മു​ൻ യു.എസ്​ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ ബ​യോ​പി​ക്കി​ൽ നാ​യ​ക​നാ​യി ന​ട​ൻ ഡ്രേ​ക്​ അ​ഭി​ന​യി​ക്കും. ഗ്രാ​മി അ​വാ​ർ​ഡ്​ ജേ​താ​വാ​യ ഡ്രേ​ക്കി​ന്​ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​ബാ​മ അ​നു​മ​തി ന​ൽ​കി. ത​ന്നെ പ​ക​ർ​ന്നാ​ടാ​ൻ ഡ്രേ​ക്കി​ന്​ ക​ഴി​യു​മെ​ന്നും അ​ഭി​ന​യ മി​ക​വു​ള്ള ന​ട​നാ​ണ്​ അ​ദ്ദേ​ഹ​മെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഒ​ബാ​മ പ​റ​ഞ്ഞു.

ഭാ​വി​യി​ൽ ത​െൻറ ജീ​വ​ച​രി​ത്രം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യാ​ൽ, ഡ്രേ​ക്ക് അ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ​ ത​യാ​റാ​ണെ​ങ്കി​ലും അ​ത്​ യാ​ഥാ​ർ​ഥ്യ​മാ​വും. ത​െൻറ മ​ക്ക​ളും അ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്​- ഒ​ബാ​മ പ​റ​ഞ്ഞു. 2001ൽ ​പു​റ​ത്തി​റ​ങ്ങി​യ '​ഡെ​ഗ്രാ​സി: ദി ​നെ​ക്​​സ്​​റ്റ്​ ജ​ന​റേ​ഷ​ൻ' ഡ്രാ​മ​യി​ലൂ​ടെ​യാ​ണ്​ ഡ്രേ​ക്ക്​ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക്​ ക​ട​ന്നു​വ​രു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.